Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newry Mela 2026

Europe

സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്റെ വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി ന്യൂ​റി മേ​ള 2026

ന്യൂ​റി: നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡിലെ ന്യൂ​റി (Newry) ന​ഗ​ര​ത്തെ സാം​സ്കാ​രി​ക ഐ​ക്യ​ത്തി​ന്റെ​യും ഉ​ത്സ​വ ല​ഹ​രി​യു​ടെ​യും കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന്യൂ​റി മേ​ള 2026 (Newry Mela 2026) സ​മാ​പി​ച്ചു.

ന്യൂ​റി ഇ​ന്ത്യ​ൻ ആ​ർ​ട്സ് ക്ല​ബിന്‍റെ  ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 5-ന് ​അ​ര​ങ്ങേ​റി​യ മ​ഹോ​ത്സ​വ​ത്തി​ൽ പ്രാ​ദേ​ശി​ക ജ​ന​വി​ഭാ​ഗ​ങ്ങ​ളും വി​വി​ധ വി​ദേ​ശ സ​മൂ​ഹ​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ നേ​ട്ട​മാ​യി മാ​റി​യ ഈ ​സം​ഗ​മം, ബ​ഹു​സ്വ​ര​ത​യു​ടെ​യും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ്ദ​ത്തി​ന്റെ​യും വി​ളം​ബ​ര​മാ​യി മാ​റി.​

കൗ​ൺ​സി​ല​ർ കി​ലി​യ​ൻ ഫീ​ഹ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ട് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മ​ന്ത്രി ലി​സ് കി​മ്മി​ൻ​സ് മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ പ​ര​സ്പ​ര സ്നേ​ഹ​വും ഐ​ക്യ​വും വ​ള​ർ​ത്തു​ന്ന​തി​ൽ ഇ​ത്ത​രം സാം​സ്കാ​രി​ക വി​രു​ന്നു​ക​ൾ വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ​ങ്കി​നെ മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ പ്ര​കീ​ർ​ത്തി​ച്ചു.

ബെ​ൽ​ഫാ​സ്റ്റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ കി​ര​ൺ ഖ​ത്രി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് മേ​ള​യ്ക്ക് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള പ്രാ​ധാ​ന്യം ന​ൽ​കി. ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ആ​ദ്യ​മാ​യാ​ണ് ന്യൂ​റി ന​ഗ​ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

താ​ള​വും വ​ർ​ണ്ണ​ങ്ങ​ളും നി​റ​ഞ്ഞ ലോ​ക​വേ​ദി​ഇ​ന്ത്യ​ൻ, ഐ​റി​ഷ്, സ്കോ​ട്ടി​ഷ്, ചൈ​നീ​സ്, ആ​ഫ്രി​ക്ക​ൻ സം​സ്കാ​ര​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ​ത്. വി​വി​ധ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ൾ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ ന്യൂ​റി ന​ഗ​ര​ത്തി​ന് അ​ത് അ​വി​സ്മ​ര​ണീ​യ​മാ​യൊ​രു അ​നു​ഭ​വ​മാ​യി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​വി​ധ സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും മേ​ള​യ്ക്ക് മാ​റ്റു​കൂ​ട്ടി.

സ​മൂ​ഹ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന പാ​ലം: സി​ജു ജോ​ർ​ജ്

ന്യൂ​റി മേ​ള കേ​വ​ലം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല; അ​ത് സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളെ​യും സം​സ്കാ​ര​ങ്ങ​ളെ​യും പ​ര​സ്പ​രം വി​ള​ക്കി​ച്ചേ​ർ​ക്കു​ന്ന ഒ​രു സ്നേ​ഹ​പ്പാ​ല​മാ​ണ്," എ​ന്ന് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സി​ജു ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. സ്വ​ന്തം പാ​ര​മ്പ​ര്യ​ത്തെ​യും സാം​സ്കാ​രി​ക വേ​രു​ക​ളെ​യും അ​ഭി​മാ​ന​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​നും, അ​തേ​സ​മ​യം ഇ​ത​ര സം​സ്കാ​ര​ങ്ങ​ളെ ബ​ഹു​മാ​ന​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളാ​നും ഓ​രോ വ്യ​ക്തി​ക്കും സാ​ധി​ക്കു​ന്ന സു​ര​ക്ഷി​ത​മാ​യ വേ​ദി​യാ​ണി​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ നാ​നാ​തു​റ​ക​ളി​ലു​ള്ള ജ​ന​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വ്വം ഏ​റ്റെ​ടു​ത്ത​താ​ണ് മേ​ള​യെ ഒ​രു ജ​ന​കീ​യ ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും സം​ഘാ​ട​ക സ​മി​തി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

Latest News

Corehub Up